Post Category
അങ്കമാലി ഫെസ്റ്റ് 2025" ലോഗോ പ്രകാശനം ചെയ്തു
വിവിധ പരിപാടികൾ കോർത്തിണക്കി അങ്കമാലി നഗരസഭ ഒരുക്കുന്ന അങ്കമാലി ഫെസ്റ്റ് 2025 ൻ്റെ ലോഗോ പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ അഡ്വ. ഷിയോ പോൾ പ്രകാശനം നിർവഹിച്ചു.
ഒക്ടോബർ 17 മുതൽ നവംബർ 9 വരെ ഫെസ്റ്റ് അങ്കമാലി കിങ്ങിണി ഗ്രൗണ്ടിലാണ് ഫെസ്റ്റ്. കേരളോത്സവം, വയോജനോത്സവം, മെഡിക്കൽ ക്യാമ്പ്, ഭിന്നശേഷി കലോത്സവം, അങ്കണവാടി കലോത്സവം, കുടുംബശ്രീ സംഗമം, വിവിധ കലാപരിപാടികൾ, അമ്യൂസ്മെന്റ് പാർക്ക്, റോബോട്ടുകൾ, സൂപ്പർ റിയാലിറ്റി, സ്റ്റാളുകൾ, പെറ്റ് ഷോ എന്നിവ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം.
ഡെപ്യൂട്ടി ചെയർപേഴ്‌സൺ സിനി മനോജ്, സ്ഥിരം സമിതി അധ്യക്ഷരായ പോൾ ജോവർ കെ പി, ഷൈനി മാർട്ടിൻ, മനു നാരായണൻ, ജിത ഷിജോയ്, മുൻ ചെയർമാൻ മാത്യു തോമസ്, നഗരസഭാ സെക്രട്ടറി ജെയിൻ പാത്തടൻ എന്നിവർ പങ്കെടുത്തു.
date
- Log in to post comments