Skip to main content

ചേർത്തല നഗരസഭ വികസന സദസ്സ് ഇന്ന് (16) മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും

ചേർത്തല നഗരസഭയിൽ  സംഘടിപ്പിക്കുന്ന വികസന സദസ്സ് ഇന്ന് ( ഒക്ടോബർ 16) കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക്  നഗരസഭ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ  ചേർത്തല നഗരസഭ ചെയർപേഴ്സൺ  ഷേർളി ഭാർഗവൻ അധ്യക്ഷയാകും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി നഗരസഭയ്ക്ക് വിശിഷ്ട സേവനങ്ങൾ നൽകിയ വ്യക്തികളെ ആദരിക്കൽ, തൊഴിൽ മേള, ഓപ്പൺ ഫോറം തുടങ്ങിയവ സംഘടിപ്പിക്കും.
 

date