Skip to main content

*ജില്ലാ ക്ഷീര സംഗമം ഇന്ന്; മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും*

ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വയനാട് ജില്ലാ ക്ഷീര സംഗമം ഇന്ന് (ഒക്ടോബർ 16) കേണിച്ചിറയിൽ സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്തുകളുടെയും കേരള ഫീഡ്സ്, മിൽമ തുടങ്ങിയ സഹകരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ  കേണിച്ചിറ സെന്റ് സെബാസ്റ്റ്യൻ ചര്‍ച്ച് ഓഡിറ്റോറിയത്തിൽ രാവിലെ 11 നാണ് പരിപാടി.   പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു, ഐ സി ബാലകൃഷ്ണൻ എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date