Post Category
*പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് കര്‍ഷക സംഗമം*
പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കര്‍ഷക സംഗമം ഇന്ന് (ഒക്ടോബര്‍ 16) രാവിലെ 9.30 ന് സംസ്ഥാന മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. വാര്‍ഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന കാലിത്തീറ്റ വിതരണ പദ്ധതിയുടെയും പന്നിപ്പനി മൂലം ജീവനോപാധികൾ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ഐ സി ബാലകൃഷ്ണൻ എംഎൽഎ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments