കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തില്‍ വികസന സദസ് ഇന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ് കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തില്‍ ഇന്ന് (ഒക്ടോബര്‍ 16 ) 11ന് നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. കൊഴിഞ്ഞമ്പാറ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടി ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുജാത അധ്യക്ഷത വഹിക്കും. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ് പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലാണ് വികസന സദസുകള്‍ നടക്കുക. പരിപാടിയില്‍ മറ്റ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും പങ്കെടുക്കും.
എരിമയൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഇന്ന്
- Log in to post comments