Skip to main content

*നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുനരധിവാസ കേന്ദ്രവും ഫിറ്റ്‌നസ് സെന്ററും*

നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആഷിയാന പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഫിറ്റ്‌നസ് സെന്റർ വിപുലീകരണ നിർമാണോദ്ഘാടനവും, സെന്ററിനാവശ്യമായ ഉപകരണങ്ങളുടെ സമർപ്പണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെയും നൂൽപുഴ ഗ്രാമ പഞ്ചായത്തിന്റെയും ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച ആഷിയാന, സ്ത്രീകൾക്കായി മാത്രമുള്ള പുനരധിവാസ കേന്ദ്രമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ചികിത്സാ സേവനങ്ങൾ, ഫിസിയോ തെറാപ്പി പരിശീലനം, കൗൺസിലിംഗ് എന്നിവ ഉൾപ്പെടുന്ന സമഗ്ര ആരോഗ്യ പിന്തുണ സംവിധാനങ്ങൾ സ്ത്രീകൾക്ക് ഉറപ്പാക്കും.

പരിപാടിയുടെ ഭാഗമായി യുവാക്കളിൽ ലഹരിക്കെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് യോദ്ധ എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഫിറ്റ്‌നസ് ഷോയും അരങ്ങേറി. നൂൽപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ്, കുടുംബരോഗ്യ കേന്ദ്രം ജനറൽ സർജൻ ഡോ. ദാഹർ മുഹമ്മദ്‌, ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

date