Skip to main content

*ടോയ്ലറ്റ് ബ്ലോക്കുകൾ കൈമാറി*

കനറാ ബാങ്ക് സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തി തലപ്പുഴ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ  നിർമ്മിച്ച ശുചിമുറികൾ സ്കൂളിന് കൈമാറി.  രണ്ടു ലക്ഷം രൂപ  ചെലവിൽ രണ്ട് ശുചിമുറികളാണ് നിർമ്മിച്ചു നൽകിയത്. വിദ്യാർത്ഥികൾക്കായി ബാങ്കിംഗ് ബോധവൽക്കരണ  ക്ലാസും നൽകി. സ്കൂളിൽ നടന്ന യോഗത്തിൽ കനറാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ അനുഷ്‌മാൻ, ലീഡ് ബാങ്ക് മാനേജർ ടി.എം മുരളീധരൻ, സ്കൂൾ പ്രിൻസിപ്പൽ പി.എ ഷീജ, കനറാ ബാങ്ക് തലപ്പുഴ ബ്രാഞ്ച് മാനേജർ സി.ജെ ജോയി, സ്റ്റാഫ് സെക്രട്ടറി രാജേഷ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

date