വെൺമണി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഇന്ന് (22)
*ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും
വെൺമണി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഇന്ന് (ഒക്ടോബർ 22) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് കല്യാത്ര മാർത്തോമ്മ പാരിഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് റ്റി സി സുനിമോൾ അധ്യക്ഷയാകും. ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രൊഫ. ആർ രാജഗോപാലൻ പ്രോഗ്രസ് റിപ്പോർട്ട് ഏറ്റുവാങ്ങും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലിം പഞ്ചായത്തിനെ പൂർണ്ണ പ്രകാശഗ്രാമമായി പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്തംഗം മഞ്ജുളാദേവി പഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കും.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ ദിൽഷാദ് സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഡി ലക്ഷ്മി പഞ്ചായത്തിന്റെ വികസന നേട്ടങ്ങളും അവതരിപ്പിക്കും. പഞ്ചായത്തംഗം ബി ബാബു ചർച്ച നയിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ രമേഷ് കുമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments