Skip to main content

മുളവുകാട് 5-ാം വാർഡിൽ 31 ലക്ഷം രൂപയുടെ റോഡ് വികസനം; കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

വൈപ്പിൻ മണ്ഡലത്തിലെ മുളവുകാട് ഗ്രാമപഞ്ചായത്തിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 31 ലക്ഷം രൂപ വിനിയോഗിച്ചുള്ള രണ്ട് പ്രധാന റോഡുകളുടെ നിർമ്മാണോദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവഹിച്ചു. ഈ പദ്ധതി പ്രദേശവാസികളുടെ യാത്രാ ദുരിതത്തിന് വലിയ ആശ്വാസമാകും.

 

പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് പുതിയ റോഡുകൾ നിർമ്മിക്കുന്നത്. ഇതിൽ പാപ്പൂഞ്ഞിക്കടവ് റോഡിന് 14,50,000 രൂപയും, ഇല്ലത്തുപറമ്പ് ഇന്ദിരാജി റോഡിന് 16,50,000 രൂപയുമാണ് ചെലവ്.

 

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ അധ്യക്ഷനായി. വാർഡ് അംഗങ്ങളായ സൈന ഓജി, കെ.എ. വിനോദ്, ലെക്സി ഫ്രാൻസിസ്, ആനി മാത്യു, ആറ്റ്ലിൻ ലോപ്പസ്, നിക്കോളാസ് ഡിക്കോത്ത് എന്നിവർ പങ്കെടുത്തു.

date