Skip to main content

വിവിധ തസ്തികകളിൽ അഭിമുഖം

       കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസ്, എൻട്രി ഹോം ഫോർ ഗേൾസ് സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്), ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി, കുക്ക് തസ്തികകളിലാണ് നിയമനം. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരചിയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 30ന് രാവിലെ 10ന് തൃശ്ശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471 2348666. വെബ്സൈറ്റ്www.keralasamakhya.org.

പി.എൻ.എക്സ് 5273/2025

date