Post Category
ദീപ്തി ബ്രെയിൽ സാക്ഷരതാ പദ്ധതി: മന്ത്രി ഡോ. ആർ ബിന്ദു സർട്ടിഫിക്കറ്റ് വിതരണം ചെയ്യും
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ കാഴ്ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിക്കാനായി നടത്തിവരുന്ന ദീപ്തി ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഒക്ടോബർ 23 ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു വിതരണം ചെയ്യും. രാവിലെ 10 ന് സാക്ഷരതാമിഷൻ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ ആന്റണി രാജു എം.എൽ.എ അധ്യക്ഷനാകും.
വിവിധ ജില്ലകളിലെ ബ്രെയിൽ സാക്ഷരതാ പഠിതാക്കളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് അസാപ് കേരളയുടെയും കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെയും സഹകരണത്തോടെ കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് ആൻഡ് ഐടി വിഭാഗത്തിൽ തൊഴിൽ പരിശീലനം നൽകിയത്. ആഗസ്റ്റ് 6 മുതൽ 31 വരെ ആയിരുന്നു പരിശീലനം.
പി.എൻ.എക്സ് 5274/2025
date
- Log in to post comments