Skip to main content

എൻ.സി.സി. ഓപ്പൺ ക്വാട്ട പ്രവേശനം

തിരുവനന്തപുരം പൂജപ്പുരയിലുളള 3 കേരള ബറ്റാലിയൻ എൻ.സി.സി യിൽ  ഒന്നാം വർഷ ബിരുദ/പ്ലസ് വൺ കോഴ്സുകളിൽ കേഡറ്റുകളുടെ ഒഴിവുകളിലേയ്ക്ക്  ഓപ്പൺ ക്വാട്ട പ്രവേശനം വഴി സീനീയർ ഡിവിഷൻ (ആൺകുട്ടികളെയും), സീനിയർ വിങ്  (പെൺകുട്ടികളെയും) കേഡറ്റുകളെ പാങ്ങോട് മിലിറ്ററി സ്റ്റേഷനിലെ കുളച്ചൽ സ്റ്റേഡിയത്തിൽ വച്ച്   ഒക്ടോബർ 25 ന് രാവിലെ 8 ന് തിരഞ്ഞെടുക്കും. താൽപ്പര്യമുളളവരും 15 വയസ്സ് പൂർത്തിയായവരുമായ ശാരീരികക്ഷമതയുളള വിദ്യാർത്ഥികൾ, ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും എൻ.സി.സി. സർട്ടിഫിക്കറ്റുണ്ടെങ്കിൽ  അതിന്റെ ഒർജിനലും പകർപ്പുമായി ഹാജാരാകണം. കൂടുതൽ വിവരങ്ങൾക്കായി പൂജപ്പുരയിലുളള 3 കേരള ബറ്റാലിയൻ ഓഫീസുമായി ബന്ധപ്പെടാം.  ഫോൺ നം. 8360298679.

പി.എൻ.എക്സ് 5277/2025

date