Post Category
റോഡ് പുനരുദ്ധാരണം; കൂത്തുപറമ്പ് മണ്ഡലത്തിൽ 80 ലക്ഷം രൂപ അനുവദിച്ചു
വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ എട്ടു റോഡുകളുടെ പുനരുദ്ധാരണത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി.
കെ.പി.മോഹനൻ എംഎൽഎയുടെ ശുപാർശ പ്രകാരം പാനൂർ നഗരസഭയിലെ എൻ എ എം റോഡ്, കുനിയിൽ പീടിക - കിഴക്കുംഭാഗം റോഡ്, നാങ്കണ്ടി പള്ളി - മിനി സ്റ്റേഡിയം റോഡ്, കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിലെ ആനപ്പാലം റോഡ്, മാഞ്ചാന്റവിട മുക്ക് - വനിതാ ബേങ്ക് റോഡ്, കൂളിച്ചാൽ മേഞ്ഞ പറമ്പത്ത് റോഡ്, തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ കേശുമുക്ക് - നാലുപുരക്കൽ - വിളക്കോട്ടൂർ ജംഗ്ഷൻ ലിങ്ക് റോഡ്, സെൻട്രൽ പൊയിലൂർ - വിളക്കോട്ടൂർ റോഡ് എന്നിവയ്ക്കാണ് 10 ലക്ഷം രൂപ വീതം അനുവദിച്ചത്.
date
- Log in to post comments