Skip to main content

വടകരപ്പതി ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

 

സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി  സംഘടിപ്പിക്കുന്ന വികസന സദസ് വടകരപ്പതി ഗ്രാമപഞ്ചായത്തില്‍ നടന്നു. വടകരപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. ജോസി ബ്രിട്ടോ  ഉദ്ഘാടനം ചെയ്തു. സംസ്ഥാന പദ്ധതികളുടെ അവതരണം റിസോഴ്‌സ് പേഴ്‌സണ്‍ പി.എം കുഞ്ഞുകുഞ്ഞ് നിര്‍വഹിച്ചു. തദ്ദേശ സ്ഥാപനതല റിപ്പോര്‍ട്ട് വടകരപ്പതി പഞ്ചായത്ത് സെക്രട്ടറി എ. മേരി ബിബിയാന അവതരിപ്പിച്ചു.

 

വടകരപ്പതി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാധുരി പത്മാനാഭന്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സിന്ധു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ചിന്നസ്വാമി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.കുളന്തൈരാജ്, ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  എ. സാന്റി ആനീസ്, ഗ്രാമപഞ്ചായത്ത് ജെ.എസ് ജി.രമേഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി റോമിഷ് പ്രകാശ് മറ്റു മെമ്പറുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date