Skip to main content

കുഞ്ഞിമംഗലം പുതിയ പുഴക്കര ചേനോളിമിൽ റോഡ് ഉദ്ഘാടനം വ്യാഴാഴ്ച

 

കുഞ്ഞിമംഗലം പഞ്ചായത്തിലെ പുതിയ പുഴക്കര  ചേനോളിമിൽ റോഡിന്റെ ഉദ്ഘാടനം
ഒക്ടോബർ 23 ന് വൈകീട്ട് 5.30 ന്  മത്സ്യബന്ധന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.  

പ്രവൃത്തിക്കായി സംസ്ഥാന സർക്കാർ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന 65.10 ലക്ഷം രൂപയാണ് അനുവദിച്ചത്. 698 മീറ്റർ ദൈർഘ്യമുള്ള റോഡ് ഇരുഭാഗവും വീതികൂട്ടുകയും നാല് മീറ്റർ വീതിയിൽ ഉപരിതലം ടാറിങ്ങും ചെയ്തിട്ടുണ്ട്. ഇരുഭാഗത്തും ബേം കോൺക്രീറ്റ് ചെയ്യുകയും വെള്ളക്കെട്ട് ഒഴിവാക്കാനായി സൈഡ് ഡ്രൈൻ നൽകിയിട്ടുമുണ്ട്. റോഡിന്റെ സംരക്ഷണത്തിനായി ആവശ്യമായ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തിയും ഉൾപ്പെടുത്തി.

date