Skip to main content

ശില്‍പ്പശാല 25ന്

 

 

പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യഭ്യാസ ആനുകൂല്യ പദ്ധതിയായ ഇ-ഗ്രാന്റ്‌സ് പ്രവര്‍ത്തനം സംബന്ധിച്ച് പട്ടികജാതിവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശില്‍പ്പശാല നടത്തുന്നു. ഒക്ടോബര്‍ 25ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ പാലക്കാട് മേഴ്‌സി കോളേജ് ഓഡിറ്റോറിയത്തിലാണ് ശില്‍പ്പശാല. ഗവ കോളേജുകള്‍, സെല്‍ഫ് ഫിനാന്‍സിങ് കോളേജുകള്‍, എയ്ഡഡ് കോളേജുകള്‍, ഐ.ടി.ഐ എന്നിവര്‍ക്കാണ് രാവിലെ 10 മുതല്‍ 12 വരെ നടക്കുന്ന സെഷന്‍. ഉച്ചക്ക് ശേഷം 2.30 മുതല്‍ വൈകീട്ട് നാല് വരെ ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ക്കാണ് ശില്‍പ്പശാല. രാവിലെ നടക്കുന്ന സെഷനിലേക്ക് രാവിലെ 9.30നും ഉച്ചയക്ക് ശേഷം നടക്കുന്ന സെഷനിലേക്ക് രണ്ടിനും രജിസ്‌ട്രേഷന്‍ ആരംഭിക്കും.

date