Skip to main content

ഒരോ തുള്ളിയിലും കൂടുതല്‍ വിളവ്; ഏകദിന ശില്‍പ്പശാല ഇന്ന്

 

 

പ്രാധാനമന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജന-ഒരോ തുള്ളിയിലും കൂടുതല്‍ വിളവ് എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഏകദിന ശില്‍പ്പശാല ഇന്ന്(ഒക്ടോബര്‍ 23) നടക്കും. ധോണി ലീഡ് കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ മുഖ്യാതിഥിയാവും. സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായാണ് ശില്‍പ്പശാല നടത്തുന്നത്.

date