Skip to main content

സംസ്ഥാന കരകൗശല അവാര്‍ഡിലേക്ക് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാനത്തെ കരകൗശല വിദഗ്ദരെ ആദരിക്കാനായി കരകൗശല അവാര്‍ഡ് 2024ലേക്ക് അപേക്ഷ ക്ഷണിച്ചു. കരകൗശല മേഖലയിലെ ഏഴ് വിഭാഗങ്ങളിലെ സൃഷ്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ദാരു ശില്‍പ്പങ്ങള്‍, പ്രകൃതി ദത്ത നാരുകളില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍, ചൂരല്‍, മുള എന്നിവയില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍, ചരട്, നാട, കസവ് ഉപയോഗിച്ചുള്ള ചിത്രത്തുന്നല്‍, ലോഹശില്‍പ്പങ്ങള്‍, ചിരട്ട ഉപയോഗിച്ച് നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. നവംബര്‍ 11 വരെയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505385, 2505408, 9605610109

date