അനങ്ങനടി സ്റ്റേറ്റ് സീഡ് ഫാം ഉദ്ഘാടനം 24ന് മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിര്‍വ്വഹിക്കും
ജില്ലയിലെ കാര്‍ഷിക വികസനത്തിന് കുതിപ്പേകാന്‍ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ നവീകരണം പൂര്‍ത്തീകരിച്ച സ്റ്റേറ്റ് സീഡ് ഫാം ഉദ്ഘാടനത്തിനൊരുങ്ങി. അനങ്ങനടി പത്താംകുളത്ത് കെ.എല്‍.ഡി.സി മുഖാന്തിരം ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.30 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. പുതുതലമുറയെ കൃഷിയിലേക്കാകര്ഷിക്കുവാന് കഴിയും വിധത്തില്‍ ഫാം ടൂറിസം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് സീഡ് ഫാമില്‍ വിഭാവനം ചെയ്തിട്ടുള്ളത്.
കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള വിത്തുകളും നടീല്‍ വസ്തുക്കളും ഉത്പാദിപ്പിച്ചു വിതരണം ചെയ്യുക, ആധുനികവും സമഗ്രവും സംയോജി തവുമായ കൃഷി രീതികളെ സംബന്ധിച്ച് പരിശീലനം നല്‍കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്.ഫാമുകളിലെ ഉല്പാദനം വര്‍ദ്ധിപ്പിക്കാനും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കി ജില്ലാ പഞ്ചായത്ത് ബ്രാന്റുകള്‍ പൊതു വിപണിയില്‍ എത്തിക്കാനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കും പഠന കേന്ദ്രം എന്ന നിലയിലും വിനോദ സഞ്ചാരികള്‍ക്ക് കാഴ്ചാ കേന്ദ്രമായും ഫാമുകളെ മാറ്റുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. നവീകരിച്ച ഓഫീസ് കെട്ടിടങ്ങള്‍, ക്വാട്ടേഴ്സുകള്‍, ഫാം റോഡുകള്‍, പോളി ഹൗസുകള്‍, ചുറ്റുമതിലും പ്രവേശന കവാടവും തുടങ്ങിയ സൗകര്യങ്ങളോടെയാണ് നവീകരണം പൂര്‍ത്തീകരിച്ചത്.
നവീകരിച്ച ഫാമിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 24 ന് രാവിലെ ഒന്‍പതിന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള് അധ്യക്ഷയാകും. പി മമ്മിക്കുട്ടി എം എല്‍ എ വിശിഷ്ടാതിഥിയാകും. പരിപാടിയോടനുബന്ധിച്ച് 24, 25 തീയതികളിലായി സെമിനാറുകള്‍, ക്ലാസ്സുകള്‍, കാര്‍ഷിക പ്രദര്‍ശനം, വിപണനം കുടുംബശ്രീ വിപണനമേള, ഗാനസന്ധ്യ, നൃത്തങ്ങള്‍, നാടകം ഉള്‍പ്പെടെ വിവിധ കലാപരിപാടികളും നടത്തും.
- Log in to post comments