Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ വിവിധ ക്ഷേമ വികസന പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാനായി എസ്.ടി. പ്രൊമോട്ടര്‍, ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. 40 ഒഴിവുകണാളുള്ളത്. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് എസ്.ടി പ്രൊമോട്ടര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. പി.വി.ടി.ജി. (പ്രത്യേകമായി ദുര്‍ബലരായ ഗോത്രവര്‍ഗ്ഗം), അടിയ, പണിയ, മലപണ്ടാരം തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാകും. പ്രായപരിധി 20 വയസ്സ് മുതല്‍ 40 വയസ്സ് വരെയാണ്. ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി അപേക്ഷിക്കുന്നവര്‍ക്ക് നഴ്സിങ്, പാരാമെഡിക്കല്‍, ആയുര്‍വേദം എന്നിവയില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള യോഗ്യതയുണ്ടെങ്കില്‍ മുന്‍ഗണന നല്‍കും.
നിയമനം നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. എസ്.ടി. പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്കായിരിക്കും നിയമന കാലാവധി. ഇവര്‍ക്ക് പ്രതിമാസം ടി.എ. ഉള്‍പ്പെടെ 13,500 രൂപ ഓണറേറിയം ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം പട്ടികവര്‍ഗ്ഗ വികസന ഓഫീസുകളിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷകള്‍ 25ന് വൈകീട്ട് നാലിനകം താമസ പരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലാണ് അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0491 2505383, 04923 291155, 9496070366, 9496070367

date