Post Category
മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
കോട്ടയം: ഫിഷറീസ് വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ മട്ടോഴി കടവില്‍ വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. സോണിക മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വെള്ളൂര്‍ ഗ്രാമപഞ്ചായത്തംഗം ജെ. നിയാസ് അനീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം പി.കെ സന്ധ്യ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എ. കൃഷണകുമാരി, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മത്സ്യകര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments