Post Category
മംഗലശ്ശേരി തോട്ടം പട്ടയപ്രശ്‌നം: ഹിയറിങ് നടത്തും
താഴേക്കോട് വില്ലേജിലെ ചേന്ദമംഗല്ലൂരിലുള്ള റി.സ. 91, 99ല്‍ ഉള്‍പ്പെട്ടതും 1980ല്‍ റവന്യൂ വകുപ്പിന് വനംവകുപ്പ് കൈമാറിയതും 1970ലെ അരബിള്‍ ഫോറസറ്റ് ലാന്‍ഡ് അസൈന്‍മെന്റ് റൂള്‍സ് പ്രകാരം പട്ടയം നല്‍കിയതുമായ 25.84 ഏക്കര്‍ മംഗലശ്ശേരി തോട്ടം പ്രദേശത്ത് നിലനില്‍ക്കുന്ന പട്ടയപ്രശ്നം പരിഹരിക്കുന്നതിനായി, അനര്‍ഹരെ കണ്ടെത്തി പട്ടയം റദ്ദാക്കാനും അര്‍ഹരായവരുടെ പട്ടയം സാധൂകരിക്കാനും സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. തുടര്‍നടപടികളുടെ ഭാഗമായി, പട്ടയപ്രകാരം ഭൂമി ലഭിച്ചവരുടെയും ആയത് കൈമാറ്റത്തിലൂടെ ലഭിച്ചവരുടെയും ഹിയറിങ് കോഴിക്കോട് ഭൂരേഖ തഹസില്‍ദാറുടെ നേതൃത്വത്തില്‍ നവംബര്‍ നാലിന് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ താഴേക്കോട് വില്ലേജ് ഓഫീസില്‍ നടക്കും. കൈവശക്കാര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം എത്തണമെന്ന് ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments