Skip to main content

വടകര ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

 

 

 

കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, ഭാരതീയ ചികിത്സ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വടകര ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ആരംഭിച്ച ഫിസിയോ തെറാപ്പി യൂണിറ്റിന്റെ ‍ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ പി പ്രജിത  അധ്യക്ഷയായി. ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എസ് കവിത പദ്ധതി വിശദീകരിച്ചു.
വാർഡ് കൗൺസിലർ സി.കെ കരീം, ഒഡേപക് ചെയർമാൻ അഡ്വ. കെ.പി അനിൽകുമാർ, എച്ച്.എം.സി അംഗങ്ങളായ പി.കെ കൃഷ്ണൻ, നാണു മാസ്റ്റർ, നാഷണൽ ആയുഷ് മിഷൻ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. കെ നിവ്യ കുമാർ, ഫാർമസിസ്റ്റ് പി പി ഹരിദാസൻ എന്നിവർ  സംസാരിച്ചു. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷംസുദ്ധീൻ സ്വാഗതവും  ഫിസിയോതെറാപ്പിസ്റ്റ് എ.കെ  തീർത്ഥ  നന്ദിയും പറഞ്ഞു

date