Skip to main content

പ്രദർശന വിപണന മേളയിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

    ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷൻ (ചആഇഎഉഇ), ദേശീയ ന്യൂനപക്ഷ  വികസന ധനകാര്യ കോർപ്പറേഷൻ (ചങഉഎഇ) എന്നീ ദേശീയ ഏജൻസികൾ വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേളയിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ ഗുണഭോക്താക്കളായ വ്യക്തികൾക്കും, കുടുംബശ്രീ സി.ഡി.എസുകൾക്കും / സന്നദ്ധ സംഘടനകൾക്കും മേളയിൽ പങ്കെടുക്കാം.  
 
കേരളത്തിന് പുറത്ത് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണനം ചെയ്യാനും ഇതിലൂടെ അവസരം ലഭിക്കും.  മേളയിൽ പങ്കെടുക്കുന്നവർക്ക് സെക്കന്റ് ക്‌ളാസ്  ട്രെയിൻ യാത്രാപ്പടിയും പ്രതിദിനം 500 രൂപ ഡി.എയും ലഭിക്കും.  2019 ൽ നടത്തുന്ന മേളകളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര്, മേൽവിലാസം, ഫോൺ നമ്പർ, ഉല്പന്നങ്ങളുടെ വിവരണം എന്നിവ ഉൾപ്പെടുത്തി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജനറൽ മാനേജർ (പ്രോജക്ട്‌സ്), കെ.എസ്.ബി.സി.ഡി.സി., റ്റി.സി. 27/588 (7)&(8), സെന്റിനൽ, മൂന്നാം നില,  പാറ്റൂർ, വഞ്ചിയൂർ പി. ഒ.,  തിരുവനന്തപുരം - 35 എന്ന വിലാസത്തിലോ, യരറരുൃീഷലര@േഴാമശഹ.രീാ എന്ന ഇ-മെയിൽ ഐ.ഡി. യിലോ അയയ്ക്കണം.  2019 ജനുവരി 12 ന് ന്യൂഡൽഹിയിൽ നടക്കുന്ന ഹുണാർഹട്ട് (ഒഡചഅഞ ഒഅഅഠ) മേളയിൽ പങ്കെടുക്കുന്നതിന് താൽപ്പര്യമുള്ള ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഗുണഭോക്താക്കൾ ജനുവരി മൂന്നിനകം അപേക്ഷിക്കണം.  കൂടുതൽ വിവരങ്ങൾക്ക് 0471-2557750  2577539.  

 

date