നെയ്യാറ്റിൻകര നഗരസഭ വികസന സദസ്സ് സംഘടിപ്പിച്ചു
#അതിദാരിദ്ര്യമുക്ത നഗരസഭയായി നെയ്യാറ്റിൻകര#
നഗരസഭ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചും ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിച്ചുകൊണ്ടും നെയ്യാറ്റിൻകര നഗരസഭ വികസന സദസ്സ് സംഘടിപ്പിച്ചു. സദസ്സ് കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ സദസ്സിൽ പ്രദർശിപ്പിച്ചു. യോഗത്തിൽ നെയ്യാറ്റിൻകര നഗരസഭയെ അതിദാരിദ്ര്യ മുക്ത നഗരസഭയായി എം.എൽ.എ പ്രഖ്യാപിച്ചു.
അതിദാരിദ്ര്യ നിർമാർജനം ഈ സർക്കാർ നടപ്പിലാക്കുന്ന മഹത്തായ പദ്ധതിയാണ്. നഗരസഭയിലെ അതിദരിദ്ര വിഭാഗത്തിൽ വരുന്ന ആളുകളെ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ച് അവരെ സഹായിക്കുന്ന നടപടികൾ സ്വീകരിച്ചു. ആദ്യ ഘട്ടം മുതൽ നഗരസഭ കരുതലോടെ ഈ പ്രവർത്തനം നടത്തി വിജയത്തിലെത്തിച്ചിരിക്കുന്നുവെന്നും എം.എൽ.എ പറഞ്ഞു. നഗരസഭാ ചെയർമാൻ പി.കെ രാജമോഹൻ വികസന രേഖ അവതരിപ്പിച്ചു
നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിതകുമാരി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ.കെ ഷിബു, എം.എ സാദത്ത്, പ്രസന്നൻ, സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments