Skip to main content

തദ്ദേശസ്വയംഭരണ വകുപ്പ്: ജില്ലാതല അവലോകന യോഗം ചേർന്നു

 

'നവകേരളത്തിന് ജനകീയാസൂത്രണം 2018-19' വാർഷിക പദ്ധതി അവലോകനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.  പഞ്ചായത്തുകളിൽ നടപ്പാക്കിയ പദ്ധതികളും വികസന പ്രവർത്തനങ്ങളും സംബന്ധിച്ച് യോഗം ചർച്ച ചെയ്തു.  ചടങ്ങിൽ ജില്ലാ പഞ്ചായത്തിന്റെ 2018-19 പദ്ധതി രേഖ മന്ത്രി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന് നൽകി.  

പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ ജില്ലാ കളക്ടർ ഡോ. കെ. വാസുകി, പഞ്ചായത്ത് അഡീ. ഡയറക്ടർ അജിത്, ഗ്രാമവികസന കമ്മിഷണർ എം. പത്മകുമാർ, പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശൻ, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അവലോകന യോഗത്തിൽ സംബന്ധിച്ചു.

 

 

date