Skip to main content

പി.ജി. ആയുർവേദം: കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പി.ജി. ആയുർവേദ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് ലഭിച്ച പരാതികൾ പരിശോധിച്ചശേഷമാണ് അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഒക്ടോബർ 29 വൈകിട്ട് 3 നകം അലോട്ട്മെന്റ് ലഭിച്ച ആയുർവേദ കോളേജുകളിൽ ഹാജരായി പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക് : www.cee.kerala.gov.in, 0471-2332120 | 0471-2338487 | 0471-2525300.

പി.എൻ.എക്സ് 5327/2025

date