Skip to main content

വിഷൻ 2031 റവന്യൂ വകുപ്പ് സെമിനാർ ഇന്ന് (25)

വിഷൻ 2031 ന്റെ ഭാഗമായി റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് (25/10/2025) തൃശ്ശൂർ റീജിയണൽ തിയേറ്ററിൽ നടക്കും. രാവിലെ 9.30ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ സെമിനാർ ഉദ്ഘാടനം ചെയ്യും. 

 

 മൂന്നു വേദികളിലായി വിവിധ സെഷനുകളിൽ ഭൂഭരണം: ഡിജിറ്റൽ വിപ്ലവവും ഇ- സേവനങ്ങളും, സുസ്ഥിര കേരളത്തിനായുള്ള ഭൂവിനിയോഗം, ഭൂനിയമങ്ങളുടെ നവീകരണം : കേരളത്തിൻറെ ഭൂഭരണ നിർവഹണത്തിന്റെ ഭാവി എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടക്കും.

 

 റവന്യൂ വകുപ്പ് സെക്രട്ടറി എം. ജി രാജമാണിക്യം വകുപ്പിന്റെ ഒൻപതു വർഷത്തെ നേട്ടങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കും. 

 

പി. ബാലചന്ദ്രൻ എം. എൽ. എ അധ്യക്ഷനാവും. തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി എസ് പ്രിൻസ്,ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, 

ലാൻഡ് റവന്യൂ കമ്മീഷണർ ഡോ. എസ്. ചിത്ര, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ പി ജയചന്ദ്രൻ, റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി എ ഗീത, എന്നിവർ പങ്കെടുക്കും.

 

 

date