പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് വികസന സദസ് നടത്തി
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഭരണകാല നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. പുഴക്കാട്ടിരി വെറ്ററിനറി ഡിസ്‌പെന്‍സറി ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുല്‍സു ചക്കച്ചന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ്സക്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോയും പഞ്ചായത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോയും പ്രദര്‍ശിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ചെറേക്കുന്നേന്‍ ബാവ സ്വാഗതം പറഞ്ഞു.
വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കദീജ ബീവി,ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ചെറേക്കുന്നേന്‍ ബാവ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശരണ്യ സതീഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ആര്‍. അനന്ദു നന്ദി പറഞ്ഞു. കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments