Skip to main content

ഭിന്നശേഷിക്കാർക്കുള്ള 'ഒപ്പം' പി.എസ്‌.സി കോച്ചിങിന് കോഡൂർ ബാങ്കിന്റെ അധിക ധനസഹായം കൈമാറി

ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കുവേണ്ടി മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ നടത്തുന്ന 'ഒപ്പം' പി.എസ്‌.സി. കോച്ചി ങ് പദ്ധതിയുടെ നടത്തിപ്പിനായി കോഡൂർ സർവ്വീസ് സഹകരണ ബാങ്ക് അധികമായി അനുവദിച്ച തുക കൈമാറി. മുൻപ് നൽകിയ രണ്ട് ലക്ഷം കൂടാതെ പുറമേ അധിക തുക അനുവദിക്കുകയായിരുന്നു. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് പി.എസ്.സി. പരീക്ഷാ പരിശീലനം നൽകി അവരെ പൊതുധാരയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാണ് 'ഒപ്പം' പദ്ധതി.

 

മലപ്പുറം സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കോഡൂർ ബാങ്ക് പ്രസിഡന്റ് പാലോളി അബ്ദുറഹിമാൻ, സെക്രട്ടറി വിശ്വനാഥൻ എന്നിവർ ചേർന്നാണ് ജില്ലാ കളക്ടർ വി.ആർ. വിനോദിന് അധികമായി അനുവദിച്ച ഒരു ലക്ഷം രൂപ കൈമാറിയത്.

 

ചടങ്ങിൽ മോഹനകൃഷ്ണൻ, 'ഒപ്പം' പ്രൊജക്ട് കോർഡിനേറ്റർ മുഹമ്മദ് റഹീസ്, കളക്ടറുടെ ഇന്റേൺസ് ആയ അനുഷ, നിസാർ എന്നിവർ പങ്കെടുത്തു.

date