Post Category
എം.എസ്.പിയില്‍ ക്യാംപ് ഫോളോവര്‍ നിയമനം
മലബാര്‍ സ്പെഷ്യല്‍ പോലീസ് ബറ്റാലിയനില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്യാംപ് ഫോളോവര്‍മാരുടെ (സ്വീപ്പര്‍, ബാര്‍ബര്‍, വാട്ടര്‍ കാരിയര്‍, ധോബി മുതലായവര്‍) നിലവിലുള്ള ഒഴിവിലേക്കും 2025-26 ശബരിമല, മണ്ഡല, മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന പോലീസുകാര്‍ക്കുള്ള മെസ് നടത്തിപ്പ് ആവശ്യാര്‍ത്ഥം 59 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നു. സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് വേണ്ടി ഒക്ടോബര്‍ 28ന് രാവിലെ 10ന് എം.എസ്.പി ആസ്ഥാനത്ത് വെച്ച് പ്രായോഗിക പരീക്ഷയും അഭിമുഖവും നടക്കും. താത്പര്യമുള്ളവര്‍ അന്നേദിവസം അപേക്ഷ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ഹാജരാകണം. തൊഴില്‍ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
date
- Log in to post comments