Skip to main content

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സിന് ജി.എസ്.ടി ഒഴിവാക്കി

കേന്ദ്ര സര്‍ക്കാര്‍ വ്യക്തിഗത ഇന്‍ഷുറന്‍സിനുണ്ടായിരുന്ന ജി.എസ്.ടി ഒഴിവാക്കിയതിന്റെ ആനുകൂല്യം പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സുകള്‍ക്കും ലഭിക്കും. പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം നിലവില്‍ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന പോളിസി ഉടമകളായ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആനൂകൂല്യം ലഭിക്കും.

ശമ്പളത്തില്‍ നിന്നും പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിനായി പിടിക്കുന്ന തുക പോളിസി ബോണ്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന ജി.എസ്.ടി ഒഴിവാക്കിയുള്ള പ്രീമിയം തുകക്ക് തുല്യമായി അവരുടെ മേലധികാരികള്‍ മുഖേന നിജപ്പെടുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള പോസ്റ്റ് ഓഫിസില്‍ നിന്നോ മലപ്പുറം, മഞ്ചേരി ഹെഡ് പോസ്റ്റ് ഓഫിസില്‍ നിന്നോ ലഭിക്കും. ഫോണ്‍-0483 2766840, 2762330.

date