Skip to main content

അതിരമ്പുഴ, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തുകളില്‍ വികസന സദസ് ഇന്ന് 

കോട്ടയം : അതിരമ്പുഴ, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തുകളിലെ വികസന സദസ് ശനിയാഴ്ച(ഒക്ടോബര്‍ 25) സഹകരണം -തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.

അതിരമ്പുഴ വിശ്വമാതാ ഓഡിറ്റോറിയത്തില്‍ രാവിലെ 11.30 ന് നടക്കുന്ന പരിപാടിയില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിക്കും. 

തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് വികസനസദസ് കിളിരൂര്‍ സെന്റ് ഫ്രാന്‍സിസ് ഡി സാലസ് ചര്‍ച്ച് പാരീഷ് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന വികസനസദസ്സില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിന്ദു, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date