Post Category
കുടുംബശ്രീ ഐ.എസ്.ഒ പ്രഖ്യാപനം
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോര്‍ത്ത് സി.ഡി.എസിന്റെ ഐ.എസ്.ഒ 9001-2015 പ്രഖ്യാപനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇന്ദുലേഖ അധ്യക്ഷയായി. ജീവന്‍ ദീപം ഡെത്ത് ക്ലെയിം, അതിദരിദ്ര എമര്‍ജന്‍സി ഫണ്ട് എന്നിവ ചടങ്ങില്‍ കൈമാറി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഷിജു മാസ്റ്റര്‍, എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജര്‍ തുഷാര, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ആരിഫ, റിസോഴ്‌സ് പേഴ്‌സണ്‍ അമൃത, ഉപസമിതി കണ്‍വീനര്‍ രേഖ, സി ഒ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments