ബോധവത്കരണ ക്ലാസ് നടത്തി
സാമൂഹിക വനവത്കരണ വിഭാഗം ഉത്തരമേഖല, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കോഴിക്കോട്, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് എന്നിവയുടെ നേതൃത്വത്തില്‍ കാലാവസ്ഥാ പ്രവര്‍ത്തനത്തിനായുള്ള അന്തര്‍ദേശീയ ദിനത്തിന്റെ ഭാഗമായി കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഉത്തരമേഖല സാമൂഹിക വനവത്കരണ വിഭാഗം കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി ഉദ്ഘാടനം ചെയ്തു. സാമൂഹിക വനവത്കരണ വിഭാഗം കോഴിക്കോട് അസി. കണ്‍സര്‍വേറ്റര്‍ കെ നീതു അധ്യക്ഷയായി.
ഗുരുവായൂരപ്പന്‍ കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ബിബിന്‍ ബേബി, ഡോ. പി ഐ മീര, കോഴിക്കോട് സാമൂഹിക വനവത്കരണ വിജ്ഞാന വ്യാപന വിഭാഗം ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എ പി ഇംതിയാസ്, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ എന്‍ ദിവ്യ, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ കെ ബൈജു, എന്‍ ബിജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ബി അഖിലേഷ്, ഗുരുവായൂരപ്പന്‍ കോളേജിലെ അധ്യാപകര്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments