വടക്കാഞ്ചേരി സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനം ഇന്ന്
വടക്കാഞ്ചേരിയിലെ സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 24) വൈകീട്ട് നാലിന് കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ അധ്യക്ഷനാകും. കെ. രാധാകൃഷ്ണന്‍ എം.പി വിശിഷ്ടാതിഥിയാകും. കെ.എല്‍.ഡി.സി ചെയര്‍മാന്‍ പി.വി സത്യനേശന്‍ മുഖ്യപ്രഭാഷണം നടത്തും.
കാര്‍ഷിക സേവനങ്ങള്‍ കാര്യക്ഷമമായും സുതാര്യമായും കര്‍ഷകരില്‍ എത്തിക്കുകയാണ് സ്മാര്‍ട്ട് കൃഷിഭവനിലൂടെ. രണ്ടു കോടി രൂപ വിനിയോഗിച്ചാണ് വടക്കാഞ്ചേരിയില്‍ 3470 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ രണ്ടു നില കൃഷിഭവന്‍ കെട്ടിടം ഒരുക്കിയത്. ഫ്രണ്ട് ഓഫീസ് സൗകര്യം, കീടബാധകള്‍ പരിശോധിക്കുന്നതിനുള്ള വിള ആരോഗ്യ കേന്ദ്രം, വിപണത്തിന് ആവശ്യമായ എക്കോ ഷോപ്പ്, പരിശീലന ഹാള്‍, എക്‌സിബിഷന്‍ ഹാള്‍, ഡിജിറ്റല്‍ ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് സ്മാര്‍ട്ട് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.
- Log in to post comments