Skip to main content

ശാന്തിപുരം ആയുര്‍വേദ ഫിസിയോ തെറാപ്പി സെന്റര്‍ ഉദ്ഘാടനം ചെയ്തു

 ഭാരതീയ ചികിത്സാവകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തില്‍ ശാന്തിപുരം ഗവ. ആയുര്‍വേദ ആശുപത്രിയില്‍ അനുവദിച്ച ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്ത് ആയുഷ് മേഖലയില്‍ അനുവദിച്ച 46 ഫിസിയോ തെറാപ്പി യൂണിറ്റുകളില്‍ ജില്ലക്ക് ലഭിച്ച ഏക യൂണിറ്റാണ് എസ്.എന്‍ പുരം ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ആരംഭിച്ചിട്ടുള്ളത്.

 ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബീന കുമാരി മുഖ്യാതിഥിയായി. ഡി.പി.എം ഡോ. ആര്യ സോമന്‍ പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ വിദ്യഭ്യാസ ചെയര്‍പേഴ്‌സണ്‍ പി.എ നൗഷാദ്, വികസന കാര്യ ചെയര്‍പേഴ്‌സണ്‍ കെ.എ അയൂബ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വപ്ന ചന്ദ്രന്‍, ഡോ. ലിബിന്‍ ജോസഫ്, ഡോ. സരിത ബൈജു, കെ.ഡി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

date