Post Category
സെമിനാര്‍ സംഘടിപ്പിച്ചു
കോഴിക്കോട് ഗവ. ഐ.ടി.ഐ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ക്ലബിന്റെ നേതൃത്വത്തില്‍ 'ഇന്‍സ്പയര്‍ -2025' സെമിനാര്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. ക്ലബ് കോഓഡിനേറ്റര്‍ യൂനുസ് മുക്കില്‍ അധ്യക്ഷനായി. 'ടെക്നിക്കല്‍ സ്‌കില്‍ ഡെവലപ്മെന്റ് ആന്‍ഡ് മോട്ടിവേഷന്‍' എന്ന വിഷയത്തില്‍ കെ കെ ഷാഗിത്ത് ക്ലാസെടുത്തു. വൈസ് പ്രിന്‍സിപ്പല്‍ എ ജി സുധീര്‍, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ പി പി ജ്യോതിഷ്, കേശവദാസ്, റിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments