Post Category
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ധനസഹായ വിതരണം
അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ധനസഹായം വിതരണം ചെയ്തു. ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍ വിതരണം നിര്‍വഹിച്ചു.
ആറുപേര്‍ക്ക് പത്ത് ലക്ഷം വീതമാണ് വിതരണം ചെയ്തത്. മത്സ്യബന്ധനത്തിനിടെ മുങ്ങിമരിച്ചയാളുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായവും വിതരണം ചെയ്തു. ചടങ്ങില്‍ മത്സ്യഫെഡ് സംസ്ഥാന ഭരണസമിതി അംഗം വി കെ മോഹന്‍ദാസ്, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരായ അബ്ദുല്‍ ഷുക്കൂര്‍, സുന്ദരേശന്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മേഖല എക്സിക്യൂട്ടീവ് പി അബ്ദുല്‍ മജീദ്, ജൂനിയര്‍ എക്സിക്യൂട്ടീവ് സി ആദര്‍ശ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments