Skip to main content

ഡി.എല്‍.എഡ് സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ ഒന്നിന്

2025-27 വര്‍ഷത്തേക്കുള്ള ഡി.എല്‍.എഡ് കോഴ്‌സിന്റെ സ്വാശ്രയ ടി.ടി.ഐകളിലെ സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ആനുകൂല്യം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം നവംബര്‍ ഒന്നിന് രാവിലെ 11 നകം തൃശ്ശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. നേരത്തെ അപേക്ഷ സമര്‍പ്പിച്ചിരുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.
 

date