Skip to main content

മിനിമം വേതന ഉപദേശക ഉപസമിതി തെളിവെടുപ്പ് യോഗം

സംസ്ഥാനത്തെ ഫിഷ് പീലിംഗ്, ഫിഷ് കാനിംഗ്, ഫ്രീസിംഗ് ആന്റ് എക്‌സ്‌പോര്‍ട്ടിംഗ് ഓഫ് സീഫുഡ്സ് എന്ന മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായി ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകള്‍ക്ക് വേണ്ടി മിനിമം വേതന ഉപദേശക ഉപസമിതി തെളിവെടുപ്പ് യോഗം നടത്തുന്നു. എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലെ ബാങ്ക്വിറ്റ് ഹാളില്‍ നവംബര്‍ ആറിന് രാവിലെ 11 ന് യോഗം ചേരും. തെളിവെടുപ്പ് യോഗത്തില്‍ ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി/ തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുത്ത് മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് ആവശ്യമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.

date