Skip to main content

കോട്ടയത്ത് രാഷ്ട്രപതിക്ക് യാത്രയയപ്പ് നൽകി

കോട്ടയം: കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കോട്ടയത്ത് എത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്ന് ഹെലികോപ്ടർമാര്‍ഗം എറണാകുളത്തേക്ക് പോയി.  ഹെലിപ്പാഡില്‍  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ നേതൃത്വത്തില്‍ രാഷ്ട്രപതിക്ക് യാത്രയയപ്പ്  നല്‍കി. സഹകരണം-ദേവസ്വം-തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ,  ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് എന്നിവരും സന്നിഹിതരായിരുന്നു.
 

date