Skip to main content

താല്‍ക്കാലിക നിയമനം

വനിത-ശിശു വികസന വകുപ്പിന്റെയും പ്രത്യാശ ഫോര്‍ ഇന്റഗ്രേറ്റഡ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയുടെയും സംയുക്താഭിമുഖ്യത്തില്‍ രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിക്കുന്ന പ്രത്യാശ (ഹോം ഫോര്‍ മെന്റല്‍ ഹെല്‍ത്ത്) ഹോമിലേക്ക് സൈക്കോളജിസ്റ്റ്, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഗുലര്‍ കോളേജില്‍ നിന്നും എം.എസ്.സി സൈക്കോളജി അല്ലെങ്കില്‍ എം.എ സൈക്കോളജി ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് സൈകോളജിസ്റ്റ് തസ്തികയിലേക്കും അഞ്ചാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്കും അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൃശ്ശൂര്‍ രാമവര്‍മപുരത്തുള്ള വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോമില്‍ (പ്രത്യാശ) ഒക്ടോബര്‍ 30 ന് ഉച്ചയ്ക്ക് ഒരു മണിക്ക് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2328250.
 

date