Post Category
കാൻസറിനെതിരെ പോരാടുന്നവർക്ക് താങ്ങായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കീമോ യൂണിറ്റ്
"കാൻസർ ചികിത്സാ രംഗത്ത് നിലനിൽക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കീമോതെറാപ്പി യൂണിറ്റ് നൽകുന്ന സൗജന്യ സേവനം സഹായിച്ചു. ഇവിടെ ചികിത്സ പൂർണ്ണമായും സൗജന്യമായതിനാൽ കുടുംബത്തിന് സാമ്പത്തിക ആഘാതമുണ്ടായില്ല. കൂടാതെ, 35 കിലോമീറ്റർ ദൂരമുള്ള മെഡിക്കൽ കോളേജിലേക്കുള്ള യാത്രകൾ ഒഴിവാക്കാനായതോടെ ശാരീരിക ക്ലേശവും മാറി. സ്വകാര്യ ആശുപത്രികളേക്കാൾ മികച്ച സൗകര്യങ്ങളും വൃത്തിയുള്ള അന്തരീക്ഷവുമാണ് ഇവിടെ ലഭിക്കുന്നത്." – കാൻസർ ചികിത്സയുടെ കഠിനപാത താണ്ടുന്നതിനിടയിൽ, യൂണിറ്റ് നൽകുന്ന വലിയ ആശ്വാസത്തെക്കുറിച്ച് ചികിത്സാ സൗകര്യം പ്രയോജനപ്പെടുത്തിയ കെ.ടി. ജോർജ് പങ്കുവെച്ച അനുഭവമാണിത്.
date
- Log in to post comments