Post Category
ഭിന്നശേഷി സൗഹൃദ വെബ്സൈറ്റ് ഉദ്ഘാടനം 29ന്
കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ www.hpwc.kerala.gov.in വെബ്സൈറ്റ് പൂർണമായും ഭിന്നശേഷി സൗഹൃദമായി സി-ഡിറ്റിന്റെ സഹായത്തോടെ നവീകരിച്ചു. നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം ഒക്ടോബർ 29ന് രാവിലെ 11ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വഴുതക്കാട് ഗവ. വിമെൻസ് കോളേജിൽ നിർവഹിക്കും. നിലവിലെ www.hpwc.kerala.gov.in വെബ്സൈറ്റ് അഡ്രസ്സിൽ തന്നെയായിരിക്കും നവീകരിച്ച വെബ്സൈറ്റ് ലഭ്യമാകുന്നത്.
പി.എൻ.എക്സ് 5364/2025
date
- Log in to post comments