Skip to main content

സ്‌പോട്ട് അലോട്ട്‌മെന്റ്

ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി 2025-26 കോഴ്സിലേക്ക് ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകളിലേക്ക് ഒക്ടോബർ 30-ന് എൽ.ബി.എസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടക്കും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ അന്നേ ദിവസം രാവിലെ 10 നകം എൽ.ബി.എസ് സെന്ററിന്റെ തിരുവനന്തപുരം കേന്ദ്രഓഫീസിലോ കളമശ്ശേരി റീജിയണൽ സെന്ററിലോ ഹാജരായി രജിസ്റ്റർ ചെയ്യണം. എൽ.ബി.എസ്.സെന്ററിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള എൻ.ആർ.ഐ. ക്വാട്ട സംവരണത്തിന് വേണ്ടിയുള്ള മതിയായ രേഖകൾ ഉള്ളവർ മാത്രം സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കേണ്ടതുള്ളൂ. അലോട്ട്‌മെന്റ് ലഭിയ്ക്കുന്ന പക്ഷം ടോക്കൺ ട്യൂഷൻ ഫീസ് അടയ്ക്കണം. മുൻ അലോട്ട്‌മെൻറുകൾ വഴി പ്രവേശനം ലഭിച്ചവർ നിരാക്ഷേപപത്രം ഹാജരാക്കണം.  കൂടുതൽ വിവരങ്ങൾക്ക് 0471-2560361, 362, 363, 364.

പി.എൻ.എക്സ് 5365/2025

date