Skip to main content

വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഇന്ന് മന്ത്രി  വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിക്കും

 

 

സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ്സ് വല്ലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ഇന്ന് (ഒക്ടോബര്‍ 28 ) രാവിലെ 11.30 ന് വല്ലപ്പുഴ പഞ്ചാരത്ത്പടി കെ. എസ്. എം ഓഡിറ്റോറിയത്തില്‍ നടക്കും. കായിക വകുപ്പ് മന്ത്രി  വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയില്‍ വല്ലപ്പുഴയെ അതിദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്തായി മന്ത്രി പ്രഖ്യാപിക്കും.

 

 മുഹമ്മദ് മുഹസിന്‍ എം എല്‍ എ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ അബ്ദുള്‍ ലത്തീഫ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സാമൂഹ്യ സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്.

 

date