Skip to main content

ചെര്‍പ്പുളശ്ശേരി നഗരസഭ വികസന സദസ്സ് ഇന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിക്കും

 

 

ചെര്‍പ്പുളശ്ശേരി നഗരസഭയുടെ വികസന സദസ്സ് ഇന്ന് രാവിലെ 9.30ന് (ഒക്ടോബര്‍ 28ന് ) നടക്കും. കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചെര്‍പ്പുളശ്ശേരി മഞ്ചക്കല്ലിലുള്ള ചൈതന്യ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പി മമ്മിക്കുട്ടി എം എല്‍ എ അധ്യക്ഷത വഹിക്കും.തദ്ദേശ സ്വയംഭരണ വകുപ്പ് ജോയ്ന്റ് ഡയറക്ടര്‍ കെ. ഗോപിനാഥന്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും.

 

നഗരസഭ ചെയര്‍മാന്‍ പി രാമചന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സി കമലം, സ്ഥിരം സമിതി അധ്യക്ഷര്‍, നഗരസഭാംഗങ്ങള്‍,

സമൂഹത്തിന്റെ സമസ്ത മേഖലകളെയും പ്രതിനിധീകരിച്ച് പ്രമുഖരായ പ്രതിനിധികള്‍ തുടങ്ങിയവര്‍ വികസന സദസ്സില്‍ പങ്കെടുക്കും.

ചടങ്ങില്‍ ശുചീകരണ തൊഴിലാളികളെയും ഹരിതകര്‍മ്മ സേനാംഗങ്ങളേയും നഗരസഭയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന വ്യക്തികളേയും സ്ഥാപനങ്ങളേയും പി മമ്മിക്കുട്ടി എം എല്‍ എ ആദരിക്കും.

date