Skip to main content

ഹരിത കേരള മിഷന്‍ ആദരായനം 2025 നാളെ

പാലക്കാട് ജില്ലയില്‍ വ്യത്യസ്ത മേഖലകളില്‍ മികവുകള്‍ സൃഷ്ടിച്ച തദ്ദേശ സ്ഥാപനങ്ങളെ ജില്ലാ പഞ്ചായത്ത് ആദരിക്കുന്നു. നാളെ (ഒക്ടോബര്‍ 29) രാവിലെ  11.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന  'ആദരായനം 2025'  അനുമോദന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ നിര്‍വ്വഹിക്കും.സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഒരു തൈനടാം’ ക്യമ്പയിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനവും ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടുകൂടി പൂര്‍ത്തിയാക്കിയ മാപ്പത്തോണ്‍ മാപ്പുകളുടെ വിതരണവും ഇതോടൊപ്പം നടക്കും.

 

date