Skip to main content

പട്ടാമ്പി പാലത്തിന്റെയും ഫയര്‍‌സ്റ്റേഷന്റെയും ഉദ്ഘാടനം ഇന്ന് മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എം.ബി രാജേഷ് എന്നിവര്‍ നിര്‍വഹിക്കും

 

പട്ടാമ്പി നഗരസഭയേയും തൃത്താല ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പട്ടാമ്പി പാലത്തിന്റെയും പട്ടാമ്പിയിലെ ഫയര്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെയും നിര്‍മ്മാണ ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 28) രാവിലെ 9.30 ന് പട്ടാമ്പി ഇ.എം.എസ് പാര്‍ക്കില്‍ നടക്കും. പട്ടാമ്പി പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഫയര്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. പരിപാടിയില്‍ എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, എം.പി അബ്ദുസമദ് സമദാനി എന്നിവര്‍ മുഖ്യാതിഥികളാകും. പരിപാടിയില്‍ പട്ടാമ്പി നഗരസഭ ചെയര്‍ പേഴ്‌സണ്‍ ഒ. ലക്ഷ്മിക്കുട്ടി, ജനപ്രതിനിധികള്‍, കെ.ആര്‍. എഫ്. ബി പ്രൊജക്ട് ഡയറക്ടര്‍ എം. അശോക് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ പങ്കെടുക്കും.

 

date